കോഴിക്കോട്: ശക്തമായ മഴയില്‍ നാദാപുരത്തെ ചെക്യാട് പഞ്ചായത്തിലെ പാറക്കടവ് കുഞ്ഞിപ്പറമ്പത്ത് ഹമീദിന്‍റെ വീടിന്‍റെ ചുറ്റുമതില്‍ തകര്‍ന്നു. ഒറ്റ നില വീട് ഏത് നിമിഷവും നിലം പതിക്കുമെന്ന അവസ്ഥയിലായി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ചേലക്കാട് നിന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് വീട്ടുകാരെ ഒഴിപ്പിച്ചത്.
കനത്ത മഴയില്‍ വീടിന്‍റെ മതില്‍ തകര്‍ന്നു ; വീട് അപകടാവസ്ഥയിൽ - വീടിന്‍റെ മതില്‍ തകര്‍ന്നു
മണ്ണൊലിപ്പാണ് മതില്‍ തകരാനിടയാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
also read: ലക്ഷദ്വീപിൽ കനത്ത കാറ്റും മഴയും; കടലാക്രമണം രൂക്ഷം
ഹമീദിന്‍റെ വീട്ടുമതില്‍ തൊട്ടടുത്തുള്ള ഉണ്ണിക്കണ്ടി അബ്ദുറഹിമാന്‍റെ വീടിന്‍റെ മതിലിലേക്ക് വീഴുകയായിരുന്നു. ഇതും തകര്‍ന്ന് അബ്ദുറഹിമാന്‍റെ വീടിന്‍റെ വരാന്തയോട് ചേര്‍ന്ന ഭാഗത്ത് മണ്ണും കല്ലും ,കോണ്‍ക്രീറ്റ് ബീമുകളും ഇരച്ചെത്തി. സംഭവം നടക്കുമ്പോള്‍ ശക്തമായ മഴയായതിനാല്‍ വീട്ടുകാര്‍ മുറ്റത്തില്ലാത്തിനാല്‍ വന്‍ ദുരന്തം ഒഴിവായി. മണ്ണൊലിപ്പാണ് അപകടകാരണമെന്നും ഹമീദിന്‍റെ വീടിന് സുരക്ഷാഭീഷണിയുണ്ടെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.