കാസർഗോഡ് ഇരട്ടക്കൊലപാതകത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് വി.ടി ബൽറാം എംഎൽഎ. കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ റോബോട്ട് പൊലീസിന് സല്യൂട്ട് നൽകുന്ന ചിത്രത്തിനൊപ്പം 'ഇതുപോലെയുള്ള പാവകളിയല്ല സംസ്ഥാന പൊലീസിൽ വേണ്ടത്' എന്ന് പറഞ്ഞാണ്കുറിപ്പ് ആരംഭിക്കുന്നത്.
കൊന്നവർ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നില്‍ വരണം; വി.ടി ബല്‍റാം - kasargod double murder
പൊലീസ് ആസ്ഥാനത്ത് റോബോട്ട് പൊലീസിനെ വിന്യസിച്ച നടപടിയെ പരിഹസിച്ചാണ് ബൽറാം തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

കാസർഗോഡ്ഇരട്ടക്കൊലപാതകത്തിന്‍റെ അന്വേഷണം തുടക്കത്തില്‍ തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്‍റെനേതൃത്വത്തില്‍ നടക്കുന്നതെന്ന് ബല്‍റാം ആരോപിക്കുന്നു. മലയാളികള്‍ മുഴുവന്‍ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് കളയരുത്. കൊന്നവര്‍ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നില്‍ വന്നേ പറ്റൂ. വെറുമൊരു ലോക്കൽ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ക്കുന്നു. മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എകുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎംനേതാക്കള്‍ക്കെതിരേ അന്വേഷണം വേണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്.