കോഴിക്കോട്: വിഴിഞ്ഞത്തെ നിർമാണ പ്രവർത്തനങ്ങൾ തടയില്ലെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ഉറപ്പ് നൽകുകയും ചെയ്‌ത് അതെല്ലാം ലംഘിച്ച ശേഷം സമരസമിതി നടത്തിയ അക്രമത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറയുന്നുന്നത് എങ്ങനെ ശരിയാകുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ. സമരത്തിന് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ ഉണ്ടോയെന്ന ചോദ്യത്തിന്, ചില റിപ്പോർട്ടുകൾ സർക്കാരിന് ലഭിച്ചിട്ടുണ്ടെന്നും അതേ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്നവർ ഉന്നയിച്ച ഏഴ് ആവശ്യങ്ങളിൽ അഞ്ചും സർക്കാർ അംഗീകരിച്ചതാണെന്നെന്നും തുറമുഖ വകുപ്പ് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള വമ്പൻ പദ്ധതി നിർത്തിവയ്‌ക്കാൻ ആകില്ല. സമരം ക്രിമിനൽ സ്വഭാവത്തിലേക്ക് മാറി. ഇതിലൂടെ മതസ്‌പർധ വളർത്താനും ശ്രമം നടക്കുന്നുണ്ട്. സമര സമിതിക്കാരുടെ മത വിഭാഗത്തിൽ പെടാത്ത മറ്റ് മതക്കാരുടെ വീട് ആക്രമിക്കുന്ന സംഭവം വരെ ഉണ്ടായി.