കോഴിക്കോട്: ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിനായ വ്യക്തിയാണ് വിനോദ് കോവൂര്‍. ഇടവേളയ്‌ക്ക് ശേഷം കേരള സ്‌കൂള്‍ കലോത്സവം സ്വന്തം മണ്ണിലേക്ക് എത്തിയതിന്‍റെ സന്തോഷം മറ്റ് കോഴിക്കോട്ടുകാരെപ്പോലെ തന്നെ വിനോദ് കോവൂരിനുമുണ്ട്. ഇതിനോടകം തന്നെ കലോത്സവത്തെ കോഴിക്കോട്ടുകാര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.
'മത്സരമാക്കാതെ ഇത് നമ്മള്‍ക്ക് ഉത്സവമാക്കാം'; കലോത്സവ വിശേഷങ്ങളുമായി നടന്‍ വിനോദ് കോവൂര്‍ - vinod kovoor at kerala school kalolsavam 2023
കലോത്സവത്തിന്‍റെ പ്രധാന വേദിയിലെത്തിയ വിനോദ് കോവൂര്‍ ഇടിവി ഭാരതുമായി വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നു

കൗമാരകലയുടെ മാമാങ്കത്തില്‍ പങ്കെടുക്കാനായി കോഴിക്കോടേക്കെത്തുന്ന കുട്ടികള്‍ക്കായി ഒരു സ്വാഗതഗാനവും താരം തയ്യാറാക്കിയിട്ടുണ്ട്. കോഴിക്കോടന്‍ ഭാഷയില്‍ ജില്ലയെ കുറിച്ച് പറയുന്ന ഗാനം ആലപിച്ചിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും വിനോദ് കോവൂരാണ്. കലോത്സവമേളം എന്ന് പേരിട്ടിരിക്കുന്ന ഗാനം പ്രശസ്‌ത പിന്നിണി ഗായിക കെ.എസ് ചിത്രയുടെ സമൂഹമാധ്യമ പേജിലൂടെയാണ് റിലീസ് ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read:കലോത്സവത്തെ വരവേൽക്കാൻ കോഴിക്കോട്; പന്തിപ്പാട്ടുമായി ടീച്ചേഴ്‌സ് തിയേറ്റർ@ കാലിക്കറ്റ്