കേരളം

kerala

ETV Bharat / state

കോഴിക്കോട്ടെ ഗ്രാമീണ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ - വെള്ളപ്പൊക്ക ഭീഷണിയിൽ

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിൽ കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്

കോഴിക്കോട്ടെ ഗ്രാമീണ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

By

Published : Jul 24, 2019, 2:01 PM IST

Updated : Jul 24, 2019, 2:15 PM IST


കോഴിക്കോട് :ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഉരുള്‍ പെട്ടല്‍ സാധ്യതയുള്ള തിരുവമ്പാടി, കൂടരഞ്ഞി, തോട്ട്മുക്കം, ആനക്കാംപെക്കല്‍, കണ്ണപ്പംകുണ്ട്, പുതുപ്പാടി, തുഷാരഗിരി, തുടങ്ങിയ പ്രദേശങ്ങള്‍ നിരീക്ഷണത്തിലാണ് ഈ വഴിയുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

കോഴിക്കോട്ടെ ഗ്രാമീണ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ

മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ചെറുപുഴ, ചാലിയാർ, ഇരുവഴിഞ്ഞി പുഴകൾ കരകവിഞ്ഞൊഴുകിയതും ഗ്രാമീണ മേഖലകളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി.

Last Updated : Jul 24, 2019, 2:15 PM IST

ABOUT THE AUTHOR

...view details