കോഴിക്കോട്: കെ. എം. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകൾ പരിശോധിച്ച് മൂല്യം തിട്ടപ്പെടുത്താന്‍ വിജിലൻസ് പി.ഡബ്ല്യു.ഡിയ്ക്ക് അപേക്ഷ നൽകി. അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഡിവൈഎസ്പി ജോണ്‍സനാണ് അപേക്ഷ നൽകിയത്. രണ്ട് വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ വിദഗ്ധരെ സമീപിക്കും.
ഷാജിയുടെ വീടുകളുടെ മൂല്യം തിട്ടപ്പെടുത്താന്‍ പി.ഡബ്ല്യു.ഡിയ്ക്ക് വിജിലന്‍സ് നോട്ടിസ് - കെ. എം ഷാജി വീടുകളുടെ മൂല്യം
അന്വേഷണ ഉദ്യോഗസ്ഥൻ വിജിലൻസ് ഡിവൈഎസ്പി ജോണ്‍സനാണ് അപേക്ഷ നൽകിയത്. രണ്ട് വീടുകളിലെയും ഉരുപ്പടികളുടെ മൂല്യം നിർണയിക്കാൻ വിദഗ്ധരെ സമീപിക്കും.
കെ. എം ഷാജി
അതിനിടെ ഷാജിയുടെ രണ്ട് വീടുകളിൽ നിന്ന് കണ്ടെത്തി, കോടതിയിൽ ഹാജരാക്കിയ വസ്തുക്കൾ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ വിജിലന്‍സ് അപേക്ഷ നൽകി. വിട്ടുകിട്ടിയതിന് ശേഷം രേഖകളുടെ അടിസ്ഥാനത്തിൽ ഷാജിയെയും ഭാര്യയെയും വീണ്ടും ചോദ്യം ചെയ്യാനാണ് വിജിലൻസ് തീരുമാനം.