കോഴിക്കോട്:അനധികൃത സ്വത്ത് സമ്പാദന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകരാൻ കെഎം ഷാജിക്ക് വിജിലൻസ് നോട്ടിസ്. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി രൂപയുടെയും സ്വർണത്തിൻ്റെയും ഉറവിടത്തെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യൽ. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിൻ്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ കെഎം ഷാജിക്ക് വിജിലൻസ് നോട്ടിസ് - Vigilance notice KM Shaji appear for questioning
കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി രൂപയുടെയും സ്വർണത്തിൻ്റെയും ഉറവിടത്തെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യൽ.

2011 മുതൽ 2021 വരെയുള്ള കാലയളവിൽ ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർധനയുണ്ടായെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തൽ. കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്‍ഡിലാണ് അരക്കോടി രൂപ വിജിലൻസ് പിടിച്ചെടുത്തത്. പണത്തിന് രേഖയുണ്ടെന്നും സ്ഥലക്കച്ചവടത്തിനായി ബന്ധു വീട്ടിൽ കൊണ്ടുവച്ച പണമാണെന്നും രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലൻസിനോട് ആവശ്യപ്പെട്ടിരുന്നത്. കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്ന് 39,000 രൂപയുടെ വിദേശ കറൻസികൾ, 431 ഗ്രാം സ്വർണം, വിദേശ യാത്രകളുമായി ബന്ധപ്പെട്ട രേഖകൾ, 72 മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനെല്ലാം ഷാജി രേഖാമൂലം മറുപടി നല്‍കണം.