കോഴിക്കോട്: കൂളിമാട്-കളൻതോട് റോഡിൽ സംസ്ഥാന വിജിലൻസ് പരിശോധന. റോഡിന്‍റെ വിവിധ ഭാഗങ്ങളിൽ കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തി. ആറ് മാസത്തിനുള്ളിൽ നടത്തിയ ഏതെങ്കിലും പ്രവൃത്തികളിൽ തകരാറോ അപാകതയോ ഉണ്ടോ എന്ന് വിലയിരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് കൂളിമാട്-കളൻതോട് റോഡിലും പരിശോധന നടത്തിയത്.
കൂളിമാട്-കളൻതോട് റോഡിൽ വിജിലൻസ് പരിശോധന - റോഡിൻ്റെ അറ്റകുറ്റപ്പണി
റോഡ് നിർമാണത്തിൽ അപാകതയുണ്ടോയെന്ന് വിലയിരുത്തുന്നതിനാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്.
കൂളിമാട്-കളൻതോട് റോഡിൽ വിജിലൻസ് പരിശോധന
ഈ റോഡിൻ്റെ അറ്റകുറ്റപ്പണി നടത്തിയതിൽ അപാകതയുണ്ടെന്ന് നേരത്തെ യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം വിജിലൻസ് കോഴിക്കോട് യൂണിറ്റിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ജില്ലയിൽ അഞ്ച് റോഡുകളിലാണ് ഇത്തരത്തിൽ പരിശോധന നടത്തുന്നത്.