കോഴിക്കോട്: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞ നാലു കുട്ടികളെ കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ബെംഗളൂരുവിൽ നിന്നും പിടികൂടിയ രണ്ട് കുട്ടികളെ ഇന്ന് രാത്രി കോഴിക്കോട് എത്തിക്കും. ശേഷം ഇവരെ ഒരുമിച്ചിരുത്തി വിശദമായി ചോദ്യം ചെയ്‌തതിന് ശേഷം കോടതിയിൽ ഹാജരാക്കും.
ചില്‍ഡ്രൻസ് ഹോം ചാടിയ പെണ്‍കുട്ടികളയെല്ലാം പിടികൂടി; ചോദ്യം ചെയ്യല്‍ ഉടൻ ബുധനാഴ്ച വൈകുന്നേരമാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് 15നും 17നും ഇടയിൽ പ്രായമുള്ള ആറ് പെൺകുട്ടികളെ കാണാതായത്. ചിൽഡ്രൻസ് ഹോമിലെ അടുക്കള ഭാഗത്തെ മതിലില്‍ ഏണിവച്ച് കയറിയാണ് പെൺകുട്ടികള്‍ രക്ഷപ്പെട്ടത്. ഇതിൽ രണ്ട് പേർ സഹോദരികളായിരുന്നു.
പെൺകുട്ടികളുടെ ബെംഗളൂരുവിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഷം ബെംഗളൂരുവിലേക്ക് കടന്ന പെൺകുട്ടികളിൽ രണ്ട് പേരെ ബെംഗളൂരുവിൽ വച്ച് തന്നെ പിടികൂടിയിരുന്നു. ബാക്കി നാല് പെൺകുട്ടികൾ ബെംഗളൂരുവിൽ നിന്ന് ട്രെയിൻ മാർഗം പാലക്കാടും പിന്നീട് ബസിൽ എടക്കരയിലുമെത്തി. എടക്കരയിൽ നിന്നുമാണ് നാല് പേരെ പിടികൂടിയത്.
പെൺകുട്ടികൾ രക്ഷപ്പെട്ടത് രണ്ട് യുവാക്കളുടെ സഹായത്തോടെയാണെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ, കൊല്ലം സ്വദേശികളാണ് രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. ഇവരെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നാണ് മഡിവാളയിലെ ഹോട്ടലിൽ വച്ച് പിടിയിലായ കുട്ടി പൊലീസിന് നൽകിയ മൊഴി.
Also Read: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളെയും കണ്ടെത്തി