കേരളം

kerala

ETV Bharat / state

ചിൽഡ്രൻസ് ഹോമിലെ ഒരു കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു; നടപടി അമ്മയുടെ ആവശ്യം പരിഗണിച്ച് - kerala latest news

ബാക്കി അഞ്ച് കുട്ടികളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ സിഡബ്ല്യുസി ഇന്ന് വീണ്ടും യോഗം ചേരും

vellimadu kunnu children's home  കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു  വെളളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോം  kerala latest news  സിഡബ്ല്യുസി യോഗം ചേരും
വെളളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോം

By

Published : Jan 31, 2022, 8:39 AM IST

Updated : Jan 31, 2022, 9:08 AM IST

കോഴിക്കോട്: വെളളിമാട്‌കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഒളിച്ചോടിയ ശേഷം തിരിച്ചെത്തിയ പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. കുട്ടിയുടെ അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച് സിഡബ്ല്യുസി ആണ് തീരുമാനം എടുത്തത്.

ബാക്കി അഞ്ച് കുട്ടികളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ സിഡബ്ല്യുസി ഇന്ന് വീണ്ടും യോഗം ചേരും. ചിൽഡ്രൻസ് ഹോമിലെ മോശം സാഹചര്യം കാരണമാണ് പുറത്ത് ചാടിയതെന്ന് പെൺകുട്ടികൾ നേരത്തെ പൊലീസിന് മൊഴി നൽകിയിരുന്നു. കുട്ടികളുടെ എതിർപ്പ് മറികടന്ന് തിരികെ ബാല മന്ദിരത്തിലെത്തിച്ചപ്പോൾ ഒരാൾ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്‌തു.

ഇതിന്‍റെ അടിസ്ഥാനത്തിൽ പെൺകുട്ടികളെ തൃശൂരിലേക്ക് മാറ്റാനാണ് സാധ്യത.

ALSO READ പരീക്ഷ ഫീസടയ്ക്കാനായില്ല; പാലക്കാട് ബികോം വിദ്യാർഥി ജീവനൊടുക്കി

Last Updated : Jan 31, 2022, 9:08 AM IST

ABOUT THE AUTHOR

...view details