കോഴിക്കോട്:ഈ നിർത്തിയിട്ടിരിക്കുന്നത് കോട്ടയത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസാണ്... ഇത് ഓടിക്കാൻ ഡ്രൈവർ വേണ്ട... റിമോട്ട് കൺട്രോളിൽ ഇത് കുതിക്കും. ഈ ലോറിയും സ്വകാര്യ ബസ്സും ജീപ്പും യമഹ ബെക്കും എല്ലാം അങ്ങനെ തന്നെ. വിവിധ വാഹനങ്ങളുടെ മോഡലുകൾ നിർമ്മിക്കുന്ന നിരവധി പേരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും സൂക്ഷ്മമായുള്ള ഒരു നിർമ്മാണ രീതി അപൂർവ്വമാണ്. കൊയിലാണ്ടിയിൽ നടന്ന വൊക്കേഷണൽ എക്സ്‌പോയിൽ താരമായിരിക്കുകയാണ് വയനാട് ബത്തേരി സ്വദേശി എം.ബി മയൂഖനാഥ്.
പതിനേഴുകാരന്‍റെ വാഹനക്കമ്പം...കരവിരുതിന്‍റെ മായിക ലോകം...മയൂഖനാഥിനെയറിയാം... - കൊയിലാണ്ടി വൊക്കേഷണൽ എക്സ്‌പോ
വിവിധ വാഹനങ്ങളുടെ മോഡലുകൾ നിർമ്മിക്കുന്ന നിരവധി പേരെ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്രയും സൂക്ഷ്മമായുള്ള ഒരു നിർമ്മാണ രീതി അപൂർവ്വമാണ്. കൊയിലാണ്ടിയിൽ നടന്ന വൊക്കേഷണൽ എക്സ്‌പോയിൽ താരമായിരിക്കുകയാണ് വയനാട് ബത്തേരി സ്വദേശി എം.ബി മയൂഖനാഥ്.
Published : Nov 2, 2023, 3:44 PM IST
സ്റ്റിയറിംഗ് തിരിക്കുന്നതിന് അനുസരിച്ച് ആക്സില്‍ പ്രവർത്തിക്കും. ബ്രേക്കും ക്ലച്ചും ഗിയറുമെല്ലാം ഒറിജിനലിനെ വെല്ലും. ഷോക്ക് അബ്‌സോർബറും സീറ്റുകളും വാതിലുകളും ലോക്കും സ്റ്റാൻഡും ചേരുമ്പോൾ ആർക്കുമൊന്ന് കയറി ഓടിച്ചുപോകാൻ തോന്നും. ഏഴാം ക്ലാസില്‍ തുടങ്ങിയതാണ് ഈ പതിനേഴുകാരന്‍റെ വാഹന കമ്പം. ആവശ്യമായ സാധനങ്ങൾ സ്വരൂപിച്ച് നാല് മാസം വരെയെടുത്താണ് നിർമാണം പൂർത്തിയാക്കുന്നത്.
ഇതാദ്യമായാണ് സ്കൂൾ മേളയിൽ മയൂഖനാഥ് നിർമ്മിതികൾ പ്രദർശിപ്പിക്കുന്നത്. തിരുനെല്ലി ടെക്നിക്കൽ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായ മയൂഖനാഥ് പ്രാരാബ്ധങ്ങൾക്ക് നടുവിലാണ്. അച്ഛൻ ഉപേക്ഷിച്ചതോടെ അമ്മ മാത്രം. കോടതി വിധി പ്രകാരം അമ്മക്ക് കിട്ടുന്ന ചെലവ് കാശിൽ നിന്നാണ് ജീവിത ചെലവും ഈ നിർമാണവുമെല്ലാം.