കേരളം

kerala

ETV Bharat / state

ആഢംബര ബൈക്കുകൾ മോഷണം നടത്തി വിലസുന്ന സംഘം പിടിയിൽ - കോഴിക്കോട് വാർത്ത

വീടുകളിലും മറ്റ് പാർക്കിങ് സ്ഥലങ്ങളിലും നിർത്തിയിടുന്ന വില കൂടിയ ന്യൂജെൻ ബൈക്കുകൾ മോഷണം നടത്തി വന്ന ഇരുവർ സംഘമാണ് പിടിയിലായത്.

വാഹന മോഷണ സംഘം പിടിയിൽ  police squad arrested vehicle theft gang in kozhikode  vehicle theft gang  vehicle theft gang in kozhikode  police squad  കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡ്  കോഴിക്കോട് വാർത്ത  kozhikode news
കോഴിക്കോട് ആഡംബര ബൈക്കുകൾ മോഷണം നടത്തി വിലസുന്ന സംഘം പിടിയിൽ

By

Published : Aug 1, 2021, 8:30 PM IST

കോഴിക്കോട്: ആഢംബര വാഹന മോഷണ സംഘം പൊലീസ് പിടിയിൽ. ചേവായൂർ പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫ് സ്ക്വാഡും ചേർന്നാണ് ഇരുവർ സംഘത്തെ പിടികൂടിയത്. കുറ്റിക്കാട്ടൂർ ഭൂമി ഇടിഞ്ഞ കുഴിയിൽ സ്വദേശികളായ അരുൺ കുമാർ (22), അജയ് (22) എന്നിവരാണ് വാഹനo സഹിതം പൊലീസ് പിടിയിലായത്. കോഴിക്കോട് നഗരത്തിൽ ബൈക്കുകൾ മോഷണം പോവുന്നത് വ്യാപകമായതിനെ തുടർന്ന് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് കമ്മിഷണർ കെ.സുദർശൻ രാത്രി കാലങ്ങളിൽ കർശനമായ വാഹന പരിശോധനക്ക് പൊലീസിന് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ ചേവായൂർ എസ്ഐ ഷാൻ എസ്.എസിന്‍റെ നേതൃത്വത്തിൽ വെള്ളിമാട്‌കുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടയിലാണ് കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈക്കുമായി വന്ന വാഹന മോഷ്ടാക്കളെ പിടികൂടിയത്.

മോഷ്‌ടിക്കുക ന്യൂജെൻ വാഹനങ്ങൾ

വീടുകളിലും മറ്റ് പാർക്കിങ് സ്ഥലങ്ങളിലും നിർത്തിയിടുന്ന വില കൂടിയ ന്യൂജെൻ മോട്ടോർ ബൈക്കുകളാണ് ഇവർ മോഷണം നടത്തുന്നത്. വാഹനത്തിന്‍റെ ഹാന്‍റ് ലോക്ക് തകർത്ത് വയർ ഷോട്ടാക്കിയാണ് വാഹനം സ്റ്റാർട്ട് ചെയ്യുന്നത്. വാഹനത്തിന്‍റെ നമ്പർ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് മോഷ്‌ടിച്ച് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

മോഷ്‌ടിച്ച വാഹനങ്ങൾ കണ്ടെടുക്കുമെന്ന് പൊലീസ്

പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതിൽ മുക്കം, മെഡിക്കൽ കോളേജ്, കുന്ദമംഗലം, ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്ന് കൂടുതൽ വാഹനങ്ങൾ മോഷ്‌ടിച്ചിട്ടുണ്ടെന്നും പെട്രോൾ തീർന്ന വാഹനങ്ങൾ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ചില വാഹനങ്ങൾ വിൽപ്പന നടത്തിയതായി പ്രതികൾ സമ്മതിച്ചതായും ഈ വാഹനങ്ങളെല്ലാം കണ്ടെടുക്കുമെന്നും ചേവായൂർ പൊലീസ് ഇൻസ്പെക്‌ടർ ചന്ദ്രമോഹനൻ പറഞ്ഞു. ചേവായൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്‌ടർമാരായ അഭിജിത്ത്, രഘുനാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Also Read: കോട്ടയത്ത് മാര്‍മല അരുവിയിൽ കുളിക്കാനിറങ്ങിയ നേവി ഉദ്യോഗസ്ഥന്‍ മുങ്ങിമരിച്ചു

ABOUT THE AUTHOR

...view details