കോഴിക്കോട്:സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. ഓണം വിപണി സജീവമാവാനിരിക്കെയാണ് വില വർധന. 15 രൂപയായിരുന്ന വെള്ളരി വില മൂന്ന് ദിവസം കൊണ്ട് 40 രൂപയിൽ എത്തിയിരിക്കുകയാണ്. പല ജില്ലകളിലും കാരറ്റ്, ബീൻസ്, ചെറുനാരങ്ങ വില നൂറ് കടന്നു.
പച്ചമുളകിന്‍റെ വിലയും കുതിക്കുകയാണ്. 40 രൂപയില്‍ നിന്ന് 80 രൂപയിലേക്കാണ് വർധന. 110ൽ നിന്നും 10 രൂപയിലേക്ക് താഴ്ന്ന തക്കാളി വിലയും വർധിച്ച് വരികയാണ്. ഓണം വിപണി സജീവമാകുന്നതോടെ പച്ചക്കറി തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥയാകും.