കോഴിക്കോട്: വിളവെടുത്ത കണിവെള്ളരിക്ക് വിപണിയില്ലാത്ത ആശങ്കയില്‍ കോഴിക്കോട്ടെ മലയോര കർഷകർ. ലോക് ഡൗണിൽ വിഷു വിപണി നിശ്ചലമായതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. ലോക് ഡൗൺ അവസാനിക്കുമ്പോഴേക്കും കണിവെള്ളരി നശിച്ചുപോകുന്നതിനാൽ ഇവ കൃഷിഭവൻ ഏറ്റെടുക്കണമെന്നാവശ്യമാണ് കര്‍ഷകര്‍ മുന്നോട്ടുവെക്കുന്നത്.
കണിവെള്ളരിയല്ല ഇത്തവണ കണ്ണീര്‍വെള്ളരി - വിഷു വിപണി
ലോക് ഡൗണിൽ വിഷു വിപണി നിശ്ചലമായതോടെ കർഷകർ പ്രതിസന്ധിയില്‍.
കണിവെള്ളരിയല്ല ഇത്തവണ കണ്ണീര്‍വെള്ളരി
മാവൂരിലെ ചെറൂപ്പ പുഞ്ചപ്പാടത്തെ കർഷകർ പത്തേക്കറോളം സ്ഥലത്താണ് കണിവെള്ളരി കൃഷി ചെയ്‌തത്. ബാങ്കില്‍ നിന്നും വായ്‌പയെടുത്തും മറ്റുമാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്. വിദേശത്തേക്കുൾപ്പെടെ കണിവെള്ളരികൾ കയറ്റുമതി ചെയ്യാറുണ്ടെങ്കിലും കൊവിഡ് പ്രതിസന്ധി കാരണം ഇത്തവണ അതിനും സാധിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്.