കോഴിക്കോട്: സുകുമാരൻ നായർ ശശി തരൂരിനെ പുകഴ്ത്തിയതിൽ സന്തോഷമേയുള്ളൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏത് കോൺഗ്രസ് നേതാവിനെ ആര് പുകഴ്ത്തിയാലും അതിനെ സ്വാഗതം ചെയ്യും. പരിപാടിക്ക് ആരെ ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് പരിപാടിയുടെ സംഘാടകരാണ്.
'കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് ആര് നല്ലത് പറഞ്ഞാലും സ്വാഗതം ചെയ്യും': വി ഡി സതീശന്‍ - സുകുമാരന്‍ നായര്‍
ഏത് കോണ്‍ഗ്രസ് നേതാവിനെ കുറിച്ചും കേരളത്തിലുള്ള ആര് നല്ലത് പറഞ്ഞാലും താന്‍ സ്വാഗതം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സുകുമാരന്‍ നായര്‍ ശശി തരൂരിനെ മന്നം ജയന്തിക്ക് അതിഥിയായി ക്ഷണിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
വി ഡി സതീശന്‍
മന്നം ജയന്തിയില്‍ പ്രത്യേകിച്ച് ക്ഷണിച്ചിട്ടല്ല പലരും പോകാറുള്ളതെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന പല കോണ്‍ഗ്രസ് നേതാക്കന്മാരെയും തനിക്കറിയാമെന്നും സതീശൻ കോഴിക്കോട് പറഞ്ഞു. മന്നം ജയന്തിക്ക് തരൂരിനെ അതിഥിയായി ക്ഷണിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.