കോഴിക്കോട് :ഇന്ധന നികുതി കുറച്ച കേന്ദ്രത്തിന്‍റെ തീരുമാനം താൽക്കാലിക ആശ്വാസം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആറ് വർഷം കൊണ്ട് 300 ശതമാനം നികുതി വർധനവാണ് ഉണ്ടായത്. അതിൽ ചെറിയൊരു ഇളവ് മാത്രമാണ് കേന്ദ്രം നടത്തിയതെന്നും സതീശൻ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനത്തും നടത്തുന്നത് നികുതി ഭീകരതയെന്ന് വിഡി സതീശൻ
നികുതി കുറക്കാത്ത സംസ്ഥാന സർക്കാർ നയത്തിനെതിരെ സമരം ശക്‌തമാക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനത്തും നടത്തുന്നത് നികുതി ഭീകരതയെന്ന് പ്രതിപക്ഷ നേതാവ്
നികുതി ഭീകരതയാണ് കേന്ദ്രവും സംസ്ഥാനത്തും നടത്തുന്നത്. കേന്ദ്രം കുറച്ചത് പോലെ സംസ്ഥാനവും നികുതി കുറക്കണം. സാധാരണക്കാരെ സഹായിക്കാൻ ഇന്ധന സബ്‌സിഡി അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാണം. നികുതി കുറക്കാത്ത പക്ഷം സംസ്ഥാന സർക്കാർ നയത്തിനെതിരെ സമരം ശക്‌തമാക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
ALSO READ :സംസ്ഥാന സർക്കാർ അധിക നികുതി കുറക്കണം, ജനം പ്രതികരിക്കുന്നു