അൻസിൽ ജലീലിന് ദേശാഭിമാനിയും സിപിഎമ്മും നഷ്‌ട പരിഹാരം നൽകണം ; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
VD Satheesan about ksu Fake certificate case :വ്യാജ വാർത്ത നൽകിയ ദേശാഭിമാനിയുടെ ലേഖകനെ പിരിച്ചു വിടണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
Published : Jan 6, 2024, 8:43 PM IST
കോഴിക്കോട് : കെ.എസ് യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ സർട്ടിഫിക്കറ്റ് കേസ് പച്ചക്കള്ളമാണെന്ന് തെളിഞ്ഞതിന് പിന്നാലെ ദേശാഭിമാനിക്കും സിപിഎംനും എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ( VD Satheesan about ksu Fake certificate case ). ദേശാഭിമാനി വ്യാജ രേഖ ചമച്ചു. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഈ നീക്കം നടത്തിയത്. ദേശാഭിമാനിയും സിപിഎമ്മും നഷ്‌ട പരിഹാരം നൽകണമെന്നും കള്ള വാർത്ത നൽകിയ ലേഖകനെ പിരിച്ചു വിടണമെന്നും സതീശൻ ആവശ്യപ്പെട്ടു. പൊലീസിനെ നോക്കു കുത്തിയാക്കി മാറ്റി. പൊലീസിന്‍റെ അഭിമാനം നഷ്‌ട പ്പെട്ടു. പൊലീസിനെ നേതാക്കൾ അധിക്ഷേപിക്കുന്നു മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും വിഡി സതീശൻ. നവകേരള സദസിന് പറവൂർ നഗരസഭ പണം അനുവദിച്ച വിഷയത്തിൽ മുഖ്യമന്ത്രി തന്നെ അധിക്ഷേപിച്ചെന്നും ആ പണം നഗരസഭയിൽ തിരിച്ചടപ്പിച്ചെന്നും സതീശൻ കൂട്ടിച്ചേർത്തു. കേരള സർവകലാശാലയിൽ നിന്നും 2013-16 അധ്യയന വർഷത്തിൽ ബി.കോം പാസായെന്ന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് അതിൽ വൈസ് ചാൻസലറുടെ ഒപ്പ് വ്യാജമായി വെച്ചു എന്നതായിരുന്നും അൻസിൽ ജലീലിനെതിരായ കേസ്.