കോഴിക്കോട്: പീഡന പരാതി നല്‍കിയ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഭീഷണി കോൾ ലഭിക്കുന്നതായി ആരോപണം. വിവിധ ക്രൈസ്ത സംഘടനകളുടെ ഭാരവാഹികളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആരോപിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിച്ചുവെന്നായിരുന്നു കുട്ടിയുടെ പരാതി.
കോഴിക്കോട് പീഡനത്തിനിരയായ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഭീഷണിയെന്ന് ആരോപണം - kozhikode
സംഭവം ഒതുക്കി തീർക്കുന്നതിന് പ്രതിയുമായി ബന്ധമുള്ളവർ കുട്ടിയുടെ രക്ഷിതാവിന് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. വിഷയം ഒതുക്കി തീര്‍ക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ആരോപണം.
![കോഴിക്കോട് പീഡനത്തിനിരയായ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് ഭീഷണിയെന്ന് ആരോപണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4560757-744-4560757-1569499081466.jpg)
കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനം
ഇന്‍റര്‍നെറ്റ് കോൾ വഴിയാണ് ഭീഷണി. സംഭവത്തില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത് പുറത്തുകൊണ്ട് വരണമെന്നുമാവശ്യപ്പെട്ട് നാളെ രാവിലെ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്നും സംഘടനകള്‍ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ബേബി പെരുമാലിൽ, പ്രൊ ലൈഫ് പ്രവർത്തകൻ ഷിബു കൊച്ചുപറമ്പിൽ, കെസിവൈഎം താമരശ്ശേരി രൂപത ഡയറക്ടർ ഫാ. ജോർജ് വെള്ളയ്ക്കാക്കുടിയിൽ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനം