കേരളം

kerala

ETV Bharat / state

വടകരയിൽ മിനിലോറി കണ്ടെയ്‌നറിലും മറ്റൊരു മിനി ലോറിയിലും ഇടിച്ച് അപകടം : തമിഴ്‌നാട് സ്വദേശി മരിച്ചു, 2 പേർക്ക് പരിക്ക് - വടകരയിൽ മിനിലോറി ഇടിച്ച് ഒരു മരണം

Vatakara accident death : വടകരയിൽ മിനിലോറി അപകടത്തിൽ തമിഴ്‌നാട് സേലം സ്വദേശി മരിച്ചു

accident  Vadakara accident  vadakara mini lorry accident  kozhikode Accident news  mini lorry collided with car and van  വാഹനാപകടം  മിനിലോറി കാറിലും പിക്കപ്പ് വാനിലും ഇടിച്ചു  വടകര അപകടം  വടകരയിൽ മിനിലോറി ഇടിച്ച് ഒരു മരണം  കരിമ്പനപാലത്ത് വാഹനാപകടം
vadakara mini lorry accident death

By ETV Bharat Kerala Team

Published : Nov 5, 2023, 11:10 AM IST

കോഴിക്കോട് : വടകര കരിമ്പനപ്പാലത്ത് വാഹനാപകടത്തിൽ ഒരു മരണം (Vatakara Accident). തമിഴ്‌നാട് സേലം സ്വദേശി രാജുവാണ് മരിച്ചത്. മിനിലോറി കണ്ടെയ്‌നറിലും മറ്റൊരു മിനി ലോറിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയ പാതയിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം (Mini lorry Accidnet).

അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇയാളും സേലം സ്വദേശിയാണ്. തമിഴ്‌നാട്ടിൽ നിന്ന് മീൻ കയറ്റി വരികയായിരുന്ന മിനി ലോറി ആദ്യം കണ്ടെയ്‌നറിലും പിന്നീട് നിയന്ത്രണംവിട്ട് മറ്റൊരു മിനി ലോറിയിലും ഇടിക്കുകയായിരുന്നു.

ഇതിൽ തമിഴ്‌നാട്ടിൽ നിന്ന് വന്ന മിനി ലോറിയുടെ ഡ്രൈവറാണ് മരണപ്പെട്ട രാജു. ഇതേ വാഹനത്തിന്‍റെ ക്ലീനർക്കും കണ്ടെയ്‌നറിലുണ്ടായിരുന്ന ഒരാൾക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ദീർഘനേരം ഗതാഗതം സ്‌തംഭിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് പുക ഉയർന്നെങ്കിലും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീ കെടുത്തി.രാജുവിന്‍റെ മൃതദേഹം വടകര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details