കോഴിക്കോട്: പരിസ്ഥിതി ദുര്‍ബ്ബല മേഖലായ വാണിമേല്‍ ചിറ്റാരിയിലെ വിവാദ കരിങ്കല്‍ ക്വാറിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. മെഗസിന്‍ ബോക്‌സ് ഉള്‍പ്പെടെയുള്ളവ തകര്‍ത്തു. തൃശൂര്‍ സ്വദേശിയും രാമു, ഭാസി എന്നിവരുടെ ഉടമസ്ഥതയിലുള്ള റോക്ക് മലയോരം പ്രൊഡക്‌ട് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്വാറിക്ക് നേരെയാണ് അക്രമം ഉണ്ടായത്.
വാണിമേലിലെ വിവാദ കരിങ്കല്‍ ക്വാറിക്ക് നേരെ ആക്രമണം - വാണിമേല്‍
വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ക്വാറിയില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്‌തുക്കള്‍ സുക്ഷിക്കുന്ന ബോക്‌സ്, ഇരുമ്പ് ഗേറ്റ് ഇതിന് ചുറ്റുമുള്ള സംരക്ഷണ വേലിയുമാണ് തകര്‍ത്തത്.
![വാണിമേലിലെ വിവാദ കരിങ്കല്‍ ക്വാറിക്ക് നേരെ ആക്രമണം vanimel controversial quarry കരിങ്കല്‍ ക്വാറി വാണിമേല്‍ കോഴിക്കോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9699981-thumbnail-3x2-qr.jpg)
വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ക്വാറിയില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്‌തുക്കള്‍ സുക്ഷിക്കുന്ന ബോക്‌സ്, ഇരുമ്പ് ഗേറ്റ് ഇതിന് ചുറ്റുമുള്ള സംരക്ഷണ വേലിയുമാണ് തകര്‍ത്തത്. മെഗസിന്‍ ബോക്‌സ് സ്ഥാപിച്ച കോണ്‍ക്രീറ്റ് ചെയ്‌ത നിലം സ്‌ഫോടക വസ്‌തുവോ മറ്റോ ഉപയോഗിച്ച് തകർത്ത നിലയിലാണ്. ഇക്കഴിഞ്ഞ 26ന് പണിമുടക്ക് ദിനത്തിലാണ് അക്രമം നടന്നത്. ശനിയാഴ്ച്ച രാവിലെ ക്വാറിയിലെത്തിയ തൊഴിലാളികളാണ് അക്രമം നടന്ന വിവരം കമ്പനി അധികൃതരെ അറിയിക്കുന്നത്.
ക്വാറി അധികൃതരുടെ പരാതിയില്‍ വളയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസ്ഥിതി ദുര്‍ബ്ബല മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ പശ്ചിമഘട്ടം സംരക്ഷണം ആവശ്യമുന്നയിച്ച് മാവോയിസ്റ്റുകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ 2013 ല്‍ ചൂരണി മലയില്‍ ക്വാറിക്ക് നേരെ മാവോയിസ്റ്റ് സംഘം അക്രമം നടത്തുകയും ജെസിബിയും മറ്റും തീവെച്ച് നശിപ്പിക്കുകയും ചെയ്‌തിരുന്നു.