കേരളം

kerala

ETV Bharat / state

'വിനോദയാത്രകള്‍ കെഎസ്ആർടിസി ബസുകളിലാക്കണം'; സര്‍ക്കാരിനോട് അഭ്യര്‍ഥനയുമായി നടി രഞ്ജിനി

ഒക്‌ടോബര്‍ അഞ്ചിന് രാത്രി പാലക്കാട് വടക്കഞ്ചേരിയില്‍ വച്ചുണ്ടായ അപകടത്തിലാണ് നടി രഞ്ജിനിയുടെ പ്രതികരണം. വിനോദയാത്രകള്‍ സർക്കാർ ബസുകളിലാക്കുന്നതോടെ ഭയാനകമായ അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നും നടി

vadakkanchery accident actress ranjini statement  vadakkanchery accident  vadakkanchery accident latest news  സ്‌കൂള്‍ വിനോദയാത്രകള്‍ സർക്കാർ ബസുകളിലാക്കണം  വിനോദയാത്രകള്‍ സർക്കാർ ബസുകളിലാക്കണമെന്ന് രഞ്ജിനി  നടി രഞ്ജിനി  നടി രഞ്ജിനിയുടെ പ്രതികരണം
'സ്‌കൂള്‍ വിനോദയാത്രകള്‍ സർക്കാർ ബസുകളിലാക്കണം'; അഭ്യര്‍ഥനയുമായി നടി രഞ്ജിനി

By

Published : Oct 7, 2022, 3:51 PM IST

കോഴിക്കോട്: വടക്കഞ്ചേരിയിൽ വിദ്യാര്‍ഥികളടക്കം ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളുടെ വിനോദയാത്രകൾ കെഎസ്ആർടിസി ബസുകളിലാക്കണമെന്ന് നടി രഞ്ജിനി. സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ കെഎസ്ആർടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുമെന്നും രഞ്ജിനി ഫേസ്‌ബുക്കില്‍ കുറിച്ചു.

രഞ്ജിനിയുടെ വാക്കുകൾ: ''അഞ്ച് വിദ്യാർഥികളടക്കം ഒൻപത് പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ കേരളം അതീവ ദുഃഖത്തിലാണ്. വളരെ കർശനമായ മോട്ടോർ വാഹന നിയമങ്ങൾ ഉള്ളപ്പോൾ സ്വകാര്യ ബസുകൾ ഫ്ലാഷ് ലൈറ്റുകളും സൈറണും മറ്റും ഉപയോഗിക്കുന്നത് എങ്ങിനെയാണെന്ന് എനിക്ക് മനസിലാകുന്നില്ല''.

കെടിഡിസി പദ്ധതിക്ക് എന്ത് സംഭവിച്ചെന്ന് നടി: ''സർക്കാറിനോട് എനിക്ക് ഒരു അപേക്ഷയാണുള്ളത്. സ്‌കൂൾ, കോളജ്, യൂണിവേഴ്‌സിറ്റി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിനോദയാത്രകളും സർക്കാർ ബസുകളിൽ നടത്തണം. ഇത് കൂടുതൽ ഭയാനകമായ അപകടങ്ങളെ തടയുകയും കടക്കെണിയിലായ നമ്മുടെ കെഎസ്ആർടിസിക്ക് അധിക വരുമാനം ഉണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യും. 2018 ൽ ഉദ്ഘാടനം ചെയ്യപ്പെട്ട കെടിഡിസിയുടെ ബസ് പദ്ധതിക്ക് എന്ത് സംഭവിച്ചു?''. - നടി ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ALSO READ |'ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ പൊലിയില്ലായിരുന്നു ആ ഒൻപത് ജീവനുകൾ'; ഞെട്ടൽ മാറാതെ കേരളം

ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിൽ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്‌ച (ഒക്‌ടോബര്‍ അഞ്ച്) രാത്രി 11.45ന് പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം.

അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ്, കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്‌റ്റിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലിടിക്കുകയും നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്‌ആർടിസി ബസിലെ മൂന്ന് യാത്രക്കാരുമാണ് മരിച്ചത്.

ABOUT THE AUTHOR

...view details