കോഴിക്കോട്: വടകര പൊലീസ് കസ്റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് റൂറൽ ഡിവൈഎസ്‌പി ആർ. ഹരിദാസിനാണ് അന്വേഷണ ചുമതല. വടകര ആർ.ഡി.ഒയുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടക്കുക. വടകര കല്ലേരി സ്വദേശി സജീവനാണ് (41) മരിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയുടെ മര്‍ദനമേറ്റ സജീവന്‍ സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
വടകര കസ്‌റ്റഡി മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും - വടകര കസ്‌റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷണം
അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് റൂറൽ ഡിവൈഎസ്‌പി ആർ. ഹരിദാസിന്.
![വടകര കസ്‌റ്റഡി മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും Vadakara custodial death Crime branch investigation on Vadakara custodial death Vadakara police വടകര കസ്‌റ്റഡി മരണം വടകര കസ്‌റ്റഡി മരണം ക്രൈം ബ്രാഞ്ച് അന്വേഷണം വടകര പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15891444-thumbnail-3x2-ghd.jpeg)
വ്യാഴാഴ്‌ച രാത്രി സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടായി. നഷ്‌ടപരിഹാര തുകയെ ചൊല്ലി തർക്കമുണ്ടായതിനെ തുടർന്ന് വിഷയം പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. സ്‌റ്റേഷനിലെത്തിയ സജീവനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ മര്‍ദിച്ചതായി സുഹൃത്തുക്കള്‍ ആരോപിച്ചു.
നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് സജീവന്‍ പറഞ്ഞെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. വാഹനാപകടത്തെ തുടര്‍ന്നുള്ള തര്‍ക്കം പരിഹരിച്ചതിന് പിന്നാലെ സ്‌റ്റേഷനില്‍ നിന്ന് പുറത്തിറങ്ങവെ സജീവന്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്‌റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സജീവന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.