കേരളം

kerala

ETV Bharat / state

സിപിഎം വിമതൻ സി ഒ ടി നസീറിന് വെട്ടേറ്റു - independent candidate

സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തലശ്ശേരി കായ്യത്ത് റോഡിൽ വച്ചായിരുന്നു സംഭവം.

സി ഒ ടി നസീർ

By

Published : May 18, 2019, 9:18 PM IST

Updated : May 18, 2019, 11:02 PM IST

കണ്ണൂര്‍: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥിയും സിപിഎം മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീറിന് വെട്ടേറ്റു. രാത്രി ഏഴ് മണിയോടെ തലശ്ശേരി ബസ് സ്റ്റാന്‍റിന് സമീപം കായ്യത്ത് റോഡില്‍ വച്ചാണ് ഒരുസംഘം നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വിരലുകള്‍ക്കും കാലുകള്‍ക്കും കഴുത്തിന് പിറകിലും പരിക്കേറ്റിട്ടുണ്ട്. കഴുത്തിനേറ്റ പരിക്ക് ഗുരുതരമായതിനാല്‍ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

സിപിഎം വിമതൻ സി ഒ ടി നസീറിന് വെട്ടേറ്റു

സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ നസീര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട അദ്ദേഹം പിന്നീട് ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് സംഭവത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. നിയമ നടപടികള്‍ അനുകൂലമായിട്ടും ആഭ്യന്തര വകുപ്പ് തടസ്സം നില്‍ക്കുന്നതിനാല്‍ പാസ് പോര്‍ട്ട് അനുവദിക്കാത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത് ഏറെ ചര്‍ച്ചയായിരുന്നു. സിപിഎമ്മുമായി അകന്ന നസീര്‍ വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്.

Last Updated : May 18, 2019, 11:02 PM IST

ABOUT THE AUTHOR

...view details