കോഴിക്കോട്: കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ആസാദ് കശ്‌മീർ പരാമർശത്തിൽ ജലീലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ആസാദ് കശ്‌മീർ, കെ ടി ജലീലിനെ സിപിഎം തള്ളിപ്പറയണമെന്ന് വി മുരളീധരൻ - ആസാദ് കശ്‌മീർ പരാമര്‍ശം
ജലീലിന്‍റെ ആസാദ് കശ്‌മീർ പരാമർശത്തിൽ സ്‌പീക്കർക്കും ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കോഴിക്കോട് പറഞ്ഞു.
ആസാദ് കശ്‌മീർ, കെ ടി ജലീലിനെ സിപിഎം തള്ളിപ്പറയണമെന്ന് വി മുരളീധരൻ
ഇൻവെർട്ടഡ് കോമയിൽ ഇട്ടാലും ആസാദ് കശ്‌മീരിന് അർത്ഥമൊന്നേയുള്ളൂ. ജലീലിന്‍റെ പരാമർശത്തിൽ സ്‌പീക്കർക്കും ഉത്തരവാദിത്തം ഉണ്ട്. സിപിഎം ജലീലിനെ തള്ളിപ്പറയാത്തത് അത്ഭുതകരമാണെന്നും, മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കൾ മൗനം വെടിയണമെന്നും വി. മുരളീധരൻ കോഴിക്കോട് പറഞ്ഞു.
Also Read: ആസാദ് കശ്‌മീർ, വിവാദത്തില്‍ വിശദീകരണവുമായി കെടി ജലീല്‍ ഫേസ്ബുക്കില്‍