കോഴിക്കോട്: അനാവശ്യമായി നിരത്തിലിറങ്ങുന്ന ആളുകളെ വിരട്ടി ഓടിക്കുക മാത്രമല്ല, ലോകമെങ്ങും ഭീതി പരത്തുന്ന കൊറോണയെന്ന വിപത്തിനെ പാട്ടുപാടി ചെറുക്കുകയുമാണ് തൊട്ടിൽപ്പാലത്തെ സിവിൽ പൊലീസ് ഉദ്യോഗസ്ഥർ. പാട്ടിലൂടെ ആളുകളെ ബോധവൽക്കരിക്കുകയെന്നതാണ് ലക്ഷ്യം. കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് കൊറോണയെ പാട്ടും പാടി തോല്‍പ്പിക്കുന്നത്.
കൊറോണയെ പാട്ടും പാടി തോല്‍പ്പിക്കാൻ കേരള പൊലീസ്
ഒരുമയോടെ നീങ്ങിടാൻ പടനയിച്ച് കൂടെയുണ്ട് പൊലീസ് എന്ന് ആഹ്വാനം ചെയ്യുന്ന ഗാനം ദീപ കായക്കൊടിയാണ് ആലപിച്ചത്. ഗാനത്തിന്‍റെ രചന നിർവഹിച്ചത് സിവിൽ പൊലീസ് ഓഫീസർ അബ്‌ദുള്ള കുട്ടിയാണ്.
പൊലീസുകാർ
ഒരുമയോടെ നീങ്ങിടാൻ പടനയിച്ച് കൂടെയുണ്ട് പൊലീസ് എന്ന് ആഹ്വാനം ചെയ്യുന്ന ഗാനം ദീപ കായക്കൊടിയാണ് ആലപിച്ചത്. ഗാനത്തിന്‍റെ രചന നിർവഹിച്ചത് സിവിൽ പൊലീസ് ഓഫീസർ അബ്‌ദുള്ള കുട്ടിയാണ്.
ബാബു പേരാമ്പ്ര, ബിനില ദിനേശൻ, അഖില കുറ്റ്യാടി എന്നിവർ സംഗീത ആൽബത്തിൽ പങ്കാളികളായി. സർക്കിൾ ഇൻസ്പെക്‌ടർ എം.പി ജേക്കബ്, എസ്.ഐമാരായ പി.കെ ജിതേഷ്, രാധാകൃഷ്‌ണൻ എന്നിവർ നേതൃത്വം നൽകി. മാധ്യമപ്രവർത്തകനായ സുഗുണൻ തൊട്ടിൽപ്പാലമാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്.