തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്താനേ കഴിയൂ എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അത് സർക്കാർ ചെയ്യും. യു.എ.പി.എ കരിനിയമമാണെന്നതില്‍ സി.പി.എമ്മിന് ഒരു സംശയവും ഇല്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയും മുഖ്യമന്ത്രിയും രണ്ടു തട്ടിലാണെന്ന പ്രചരണം അസംബന്ധമാണ്. മുഖ്യമന്ത്രിയുടെ അറിവോടെയല്ല പൊലീസ് യു.എ.പി.എ ചുമത്തിയതെന്നും കോടിയേരി സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
യു.എ.പി.എ ചുമത്തിയ നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്താനേ കഴിയൂ എന്ന് കോടിയേരി ബാലകൃഷ്‌ണന്‍ - UPA against students
മുഖ്യമന്ത്രിയുടെ അറിവോടെയല്ല പൊലീസ് യു.എ.പി.എ ചുമത്തിയതെന്നും കോടിയേരി സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
![യു.എ.പി.എ ചുമത്തിയ നടപടി നിയമപരമായ പരിശോധനയിലൂടെ തിരുത്താനേ കഴിയൂ എന്ന് കോടിയേരി ബാലകൃഷ്‌ണന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5141431-thumbnail-3x2-kodiyeri-imagee.jpg)
കോഴിക്കോട് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ ആശയത്തില്‍ നിന്നും വ്യതിചലിക്കുന്നവരെ ശരിയായ പ്രത്യയശാസ്‌ത്ര നിലപാടുകളിലേക്ക് എത്തിക്കണമെന്നതാണ് സി.പി.എം നല്‍കുന്ന ഊന്നല്‍. അതേസമയം തെറ്റ് തിരുത്താന്‍ തയാറാകാത്തവരെ ഒപ്പം കൊണ്ടുപോകാനാകില്ലെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നു.
മാവോയിസ്റ്റുകളെ സി.പി.എം വര്‍ഗ്ഗീയ ശത്രുക്കളായി വിലയിരുത്തുന്നില്ല. അതിന്‍റെ തെളിവാണ് വിശാഖപട്ടണത്ത് നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ സി.പി.എം.എല്‍ പ്രതിനിധികള്‍ പങ്കെടുത്തത്. എന്നാല്‍ അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവരും കേരളത്തില്‍ താവളമുറപ്പിക്കാന്‍ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകള്‍ വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്‍റെ പ്രയോക്താക്കളാണ്. ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനും കേരളത്തില്‍ ഇടതുപക്ഷത്തിന്‍റെ തുടര്‍ഭരണം ഉണ്ടാകരുതെന്നുമുള്ള അജണ്ടയാണ് അവര്‍ക്കുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.