കോഴിക്കോട്: വർഷങ്ങളായി നഗരത്തിൽ ചെരുപ്പുകുത്തിയായി ജോലി ചെയ്ത് വന്നിരുന്ന തമിഴ്നാട് ഡിണ്ടികല്‍ സ്വദേശി സുബ്രഹ്മണ്യം എന്ന മണിയെയാണ് (55) രാവിലെ ഒമ്പതോടെ വൈക്കം മുഹമ്മദ് ബഷീർ റോഡിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഇയാൾ വീട്ടിൽ എത്തിയിരുന്നില്ല.
തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി - തമിഴ്നാട്
അമിതമായി മദ്യപിച്ചതാവാം മരണ കാരണമെന്ന് പൊലീസ്.
തമിഴ്‌നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി
രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ട വിവരം ടൗൺ പൊലീസിനെ അറിയിച്ചത്. അമിതമായി മദ്യപിച്ചതാവാം മരണ കാരണമെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അറിയിച്ചു.
Last Updated : Jun 1, 2019, 5:35 PM IST