കോഴിക്കോട്:അസാധാരണമായ മുഴക്കം കേട്ട പോലൂർ തേക്കേമാരാത്ത് ബിജുവിന്‍റെ വീട് താമസയോഗ്യമല്ലാത്തതിനാൽ വീട്ടുകാരെ പുനരധിവസിപ്പിക്കണമെന്ന് കലക്ടറുടെ റിപ്പോർട്ട്. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്കാണ് റിപ്പോർട്ട് നൽകിയത്.
ബിജുവിന്‍റെ വീട്ടിൽ മുഴക്കം കേൾക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ നാഷണൽ സെന്‍റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് ഒക്ടോബർ ഏഴ് മുതൽ മൂന്ന് ദിവസം ജിയോഫിസിക്കൽ സർവേ നടത്തിയിരുന്നു.
കൂടുതല്‍ വായനക്ക്:KERALA COVID: സംസ്ഥാനത്ത് 7224 പേര്‍ക്ക് കൂടി COVID; 47 മരണം
ഈ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കലക്ടറുടെ റിപ്പോർട്ട്. പോലൂർ തെക്കേമാരാത്ത് ജാനകിയുടെ വീടിന്‍റെ അടുക്കള ഭാഗത്തെ ചുമരില്‍ വിള്ളലും ഉണ്ടായിരുന്നു. ബിജുവിന്‍റെ വീട്ടിൽ നിന്നുള്ള മുഴക്കം ഇടയ്ക്ക് കുറഞ്ഞിരുന്നെങ്കിലും രണ്ട് ദിവസമായി ശക്തമായ തോതിൽ ശബ്ദമുണ്ടായി.
പല ഭാഗത്തായുള്ള വിള്ളലുകൾ കൂടിവരുന്നു. സമീപത്ത് ബിജുവിന്‍റെ മാതാവ് ജാനകിയുടെ വീടിന്‍റെ പല ഭാഗത്തും വിള്ളലുകൾ രൂപപ്പെട്ടു. അടുക്കളയോടു ചേർന്ന ഭാഗം, വരാന്തയോടു ചേർന്ന മുറി, ചെറിയ വരാന്ത, കിണർ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിള്ളലുകളുണ്ട്.