കോഴിക്കോട്: സ്‌കൂൾ പഠന സമയം മാറ്റാനുള്ള സർക്കാർ നീക്കം മദ്രസ പഠനത്തെ തകർക്കാനെന്ന് സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. ഇതിന് പിന്നിൽ മതനിഷേധ താല്‍പര്യമുള്ളവരാണെന്നും ഉമർ ഫൈസി ഇടിവി ഭാരതിനോട് പറഞ്ഞു. നേരത്തെ സർക്കാർ ഈ നീക്കവുമായി രംഗത്ത് വന്നതാണ്. അന്ന് സമസ്‌ത എതിർപ്പ് അറിയിച്ചതോടെ സർക്കാർ പിന്മാറുകയായിരുന്നു.
സ്‌കൂള്‍ സമയം മാറ്റാനുള്ള നീക്കം മദ്രസ പഠനത്തെ തകര്‍ക്കാന്‍: ഉമർ ഫൈസി മുക്കം - സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കം
ഖാദർ കമ്മിറ്റി റിപ്പോർട്ട് പിണറായി സർക്കാർ അംഗീകരിക്കില്ല എന്നാണ് കരുതുന്നത് എന്നും സമസ്‌ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. സ്‌കൂൾ സമയ മാറ്റ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സമസ്‌ത ചർച്ച നടത്തും.
സ്‌കൂള്‍ സമയം മാറ്റാനുള്ള നീക്കം മദ്രസ പഠനത്തെ തകര്‍ക്കാന്‍: ഉമർ ഫൈസി മുക്കം
ഖാദർ കമ്മിറ്റി റിപ്പോർട്ട് പിണറായി സർക്കാർ അംഗീകരിക്കില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഉമർ ഫൈസി പറഞ്ഞു. വഖഫിലെ പി.എസ്.സി നിയമനം, ലിംഗ സമത്വ യൂണിഫോം വിഷയങ്ങളിൽ സർക്കാരിനെ മുട്ടുകുത്തിച്ച സമസ്‌ത അടുത്ത പോർമുഖം തുറന്നിട്ടിരിക്കുകയാണ്. സ്‌കൂൾ സമയ മാറ്റ വിഷയത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്താനാണ് സമസ്‌തയുടെ തീരുമാനം.