യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കെ മുരളീധരന്‍ എംപി - കെ മുരളീധരന്‍ എംപി
90 സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു
![യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് കെ മുരളീധരന്‍ എംപി K muralidharen mp in Kozhikode nadapuram UDF will face elections together കെ മുരളീധരന്‍ എംപി യുഡിഎഫ് കോൺഗ്രസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10803018-thumbnail-3x2-asfd.jpg)
കോഴിക്കോട്: നിയമസഭാ തെരഞ്ഞെപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് കെ. മുരളീധരന്‍ എംപി. പാര്‍ട്ടി ഹൈക്കമാന്‍റ് ശേഖരിച്ച സ്ഥാനാര്‍ഥികളുടെ ലിസ്റ്റിനെ കുറിച്ച് അറിയില്ലെന്നും ലിസ്റ്റ് വന്നാല്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു. 90 സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടകര ലോക്‌സഭാ മണ്ഡലത്തില്‍ ആറ് സീറ്റുകളില്‍ ലീഡ് ഉണ്ട്. എഴ് സീറ്റുകളിലും ലീഡ് നേടാനായി ശ്രമിക്കുകയാണെന്നും കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച രണ്ട് ദിവസത്തിനകം പൂർത്തിയാവും. വട്ടിയൂര്‍കാവില്‍ കൈപ്പത്തി ചിഹ്നത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.