ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നില്ലെങ്കിലും എം.കെ. രാഘവൻ തന്നെ കോഴിക്കോട്ട് മത്സരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് അദ്ദേഹത്തിനായി വോട്ട് അഭ്യർത്ഥിച്ചുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും ഇന്നലെ മുതൽ ജില്ലയിലെ വിവിധയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നഗരപ്രദേശങ്ങളിൽ ഇത്തരം പോസ്റ്ററുകളും ചുവരെഴുത്തുകളും കാണുന്നില്ലെങ്കിലും ഗ്രാമപ്രദേശങ്ങളിൽ വലിയതോതിൽ തന്നെ യുഡിഎഫ് സ്ഥാനാർഥിഎം. കെ. രാഘവനുവേണ്ടി പ്രവർത്തകർ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥിച്ച് പോസ്റ്ററുകളും ചുവരെഴുത്തുകളും - ലോക്സസഭാ തെരഞ്ഞെടുപ്പ്
യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ കോഴിക്കോട് നിലവിലെ എംപി എം.കെ. രാഘവന് വോട്ടഭ്യര്‍ത്ഥിച്ച് പോസ്റ്ററുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ട് തുടങ്ങി.
എൽഡിഎഫ് സ്ഥാനാർഥിഎ. പ്രദീപ് കുമാര്‍ പ്രചാരണം ആരംഭിച്ച സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി പിന്തള്ളപ്പെട്ടുപോകുമെന്ന പ്രവർത്തകർക്കിടയിലെ ആശങ്കയാണ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് തന്നെ എം.കെ. രാഘവന് വേണ്ടി പ്രചാരണം ആരംഭിക്കാൻ കാരണമായതെന്ന് പ്രവർത്തകർ സമ്മതിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ യുഡിഎഫ് സ്ഥാനാർഥിക്കായുള്ള പ്രചാരണം കൊഴുപ്പിക്കാനാണ് പ്രവർത്തകർ തയ്യാറെടുക്കുന്നത്. മണ്ഡലം കൈവിട്ടു പോകാതിരിക്കാൻ ഒന്നടങ്കം പ്രവർത്തിക്കാൻ യുഡിഎഫ് പ്രവർത്തകർ സജ്ജമായിട്ടുണ്ട്.