കേരളം

kerala

ETV Bharat / state

ധര്‍മജന്‍ ബോള്‍ഗാട്ടിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കെപിസിസിയ്ക്ക്‌ പരാതി - balussery

ബാലുശ്ശേരി യുഡിഎഫ് യോഗമാണ് താരത്തെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയത്.

ധര്‍മജന്‍ ബോള്‍ഗാട്ടി  ബാലുശ്ശേരി മണ്ഡലം  ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പരാതി  dharmajan bolgatty  dharmajan bolgatty candidature in balussery  udf committee opposes actor dharmajan bolgatty candidature in balussery  balussery  actor dharmajan bolgatty
ധര്‍മജന്‍ ബോള്‍ഗാട്ടിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ കെപിസിസിയ്ക്ക്‌ പരാതി

By

Published : Mar 4, 2021, 6:20 PM IST

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പട്ടികയിലുള്ള ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ കെപിസിസിയ്ക്ക്‌ പരാതി. ബാലുശ്ശേരി യുഡിഎഫ് യോഗമാണ് താരത്തെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയത്. ധര്‍മ്മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കും. ഇതിന് മറുപടി പറയേണ്ടിവരുമെന്നും ഇത്‌ യുഡിഎഫിന് ആക്ഷേപമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിട്ടുള്ളത്.

ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളജില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ധര്‍മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ട് പരാതി ഉയർന്നത്. കെപിസിസി അംഗങ്ങളടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു. ധര്‍മജന്‍ ബോള്‍ഗാട്ടിയെ പോലെ ഒരാളെ കെട്ടിയിറക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണെന്നും ബാലുശ്ശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കില്‍ രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണമെന്നും പരാതിയില്‍ പറയുന്നു.

ABOUT THE AUTHOR

...view details