കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ (UAPA CASE) സർക്കാരിനെതിരെ രൂക്ഷ വിമർശനം (AGIANST GOVERNMENT) ഉയർത്തി സിപിഎം സമ്മേളനം (CPM KOZHIKODE). സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സർക്കാരിനെതിരെ വിമർശനവുമുയർന്നത്.
പൊലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. യുഎപിഎ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് എന്താണെന്നും പ്രതിനിധികൾ ആരാഞ്ഞു. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്.