കേരളം

kerala

ETV Bharat / state

കോഴിക്കോട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യവാവ് മരിച്ചു - kozhikode bike accident

മുക്കത്തിനടുത്ത് കറുത്തപറമ്പിനും നെല്ലിക്കാപറമ്പിനും ഇടയില്‍ രാത്രി ഒരുമണിയോടെയാണ് അപകടം നടന്നത്

accident  edavanna koyilandi accident  kozhikode bike accident  എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാത വാഹനാപകടം
കോഴിക്കോട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യവാവ് മരിച്ചു

By

Published : Jun 6, 2022, 9:50 AM IST

കോഴിക്കോട്:എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയില്‍ സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബില്‍ (22) ആണ് മരണപ്പെട്ടത്. ഇന്ന് (06 ജൂണ്‍ 2022) പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.

മുക്കത്തിനടുത്ത് കറുത്ത പറമ്പിനും നെല്ലിക്കാപറമ്പിനും ഇടയിലാണ് അപകടം നടന്നത്. അപകടത്തില്‍ ഇരുചക്ര വാഹനത്തിലെ യാത്രക്കാരനായ ഷമീമിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ABOUT THE AUTHOR

...view details