കോഴിക്കോട്: ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിച്ച് രണ്ട് വിദ്യാർഥികൾ. കോഴിക്കോട് തിരുവമ്പാടി അത്തിപ്പാറ സ്വദേശി അബിനും നിലമ്പൂർ കാളികാവ് സ്വദേശി അമലുമാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ റാലി നടത്തി പ്രതിഷേധിക്കുന്നത്.
ഇന്ധനവില വർധനവിനെതിരെ സൈക്കിൾ റാലിയുമായി വിദ്യാർഥികൾ - students bicycle rally
കാസർകോട് മുതൽ തിരുവനന്തപുരം വരെ സൈക്കിളിൽ റാലി നടത്തി പ്രതിഷേധിക്കുകയാണ് അബിനും അമലും.
![ഇന്ധനവില വർധനവിനെതിരെ സൈക്കിൾ റാലിയുമായി വിദ്യാർഥികൾ ഇന്ധനവില വർധനവ് സൈക്കിൾ റാലി ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിച്ചു സൈക്കിൾ റാലി നടത്തി വിദ്യാർഥികൾ അബിൻ അമൽ abin amal abin and amal abin and amal bicycle rally bicycle rally bicycle rally against fuel price hike students bicycle rally students bicycle rally against fuel price hike](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10850893-thumbnail-3x2-cy.jpg)
മുൻപ് നടത്തിയ റൈഡുകൾക്കിടയിലാണ് പ്ലസ് ടു വിദ്യാർഥിയായ അബിനും നഴ്സിങ് രണ്ടാം വർഷ വിദ്യാർഥിയായ അമലും പരിചയപ്പെട്ടത്. റൈഡിന് പറ്റിയ സൈക്കിൾ വാങ്ങാൻ പണമില്ലാത്തതിനാൽ സുഹൃത്തിന്‍റെ സൈക്കിളാണ് യാത്രക്കായി അമൽ ഉപയോഗിക്കുന്നത്. കോഴിക്കോട് നിന്ന് ട്രെയിനിൽ കാസർകോടെത്തി അവിടെനിന്നുമാണ് ഇരുവരും യാത്ര ആരംഭിച്ചത്. യാത്ര തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്‌സി പുളിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച യാത്ര അവസാനിപ്പിച്ച് ഇരുവരും തിരിച്ചെത്തും. കേരളത്തിലെ ബൈക്ക് റൈഡേഴ്‌സ് സംഘങ്ങളുടെ സഹകരണവും ഇവർക്കൊപ്പമുണ്ട്.