കോഴിക്കോട് : സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള, എറണാകുളം ചമ്പക്കര മഹിള മന്ദിരത്തിൽ നിന്നും കാണാതായ പെൺകുട്ടികളിൽ രണ്ട് പേരെ കോഴിക്കോട് നിന്നും കണ്ടെത്തി. ഇവരെ മെഡിക്കൽ കോളജ് വനിത സെല്ലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
19, 20 വയസുള്ളവരാണ് കണ്ടെത്തിയ രണ്ട് പേരും. 19കാരിയുടെ ബന്ധുവീട്ടിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കൊൽക്കത്ത സ്വദേശിനി ബാംഗ്ലൂരിലേക്ക് പോയെന്നാണ് വിവരം. കോഴിക്കോട് നിന്നും പൊലീസ് രണ്ടുപേരെയും മരട് പൊലീസിന് കൈമാറും.