കേരളം

kerala

ETV Bharat / state

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം കണ്ടെത്തി

പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് കടക്കാൻ ശ്രമിക്കവെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് പിടികൂടിയത്

again kuthiravattom  Two girls escaped from kuthiravattom  കുതിരവട്ടം മാനസികാരോഗ്യം  കുതിരവട്ടം  കുതിരവട്ടം വാര്‍ത്തകള്‍  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് ജില്ല വാര്‍ത്തകള്‍
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷ വീഴ്‌ച; രണ്ട് പെണ്‍കുട്ടികള്‍ ചാടിപ്പോയി

By

Published : Oct 25, 2022, 9:03 PM IST

Updated : Oct 25, 2022, 11:05 PM IST

കോഴിക്കോട്:കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് കടന്നുകളയാൻ ശ്രമിച്ച രണ്ട് പെണ്‍കുട്ടികളെ മൂന്ന് മണിക്കൂറിനകം കണ്ടെത്തി പൊലീസ്. രണ്ടു പെണ്‍കുട്ടികളാണ് കേന്ദ്രത്തില്‍ നിന്ന് കടന്നുകളയാൻ ശ്രമിച്ചത്. 17, 20 വയസുള്ള പെണ്‍കുട്ടികളാണ് ചൊവ്വാഴ്ച രാത്രി ഏഴരയോടെ സാഹസത്തിന് ഒരുങ്ങിയത്.

പെണ്‍കുട്ടികളില്‍ ഒരാളുടെ സുഹൃത്തിനൊപ്പം കൊച്ചിയിലേക്ക് കടക്കാൻ ശ്രമിക്കവെ കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ വച്ച് രാത്രി പത്തരയോടെ ഇവരെ പിടികൂടി. കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ബുധനാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Last Updated : Oct 25, 2022, 11:05 PM IST

ABOUT THE AUTHOR

...view details