കേരളം

kerala

ETV Bharat / state

കോഴിക്കോട് തെരുവുനായ ആക്രമണം: രണ്ടു കുട്ടികൾക്ക് പരിക്ക് - stray dog

മലാംകുന്ന് പ്രദേശത്ത് പരിഭ്രാന്തി പരത്തി നടക്കുന്ന തെരുവുനായയുടെ കടിയേറ്റ് രണ്ടു കുട്ടികൾക്ക് പരിക്കേറ്റു

Two children injured in stray dog attack  തെരുവുനായ ആക്രമണം  കുട്ടികൾക്ക് പരിക്ക്  കുട്ടികൾക്ക് നേരെ തെരിവ് നായ ആക്രമണം  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കോഴിക്കോട് തെരുവുനായ ആക്രമണം  stray dog attack kozhikode  kerala news  malayalam news  stray dog attack bitten two childern  stray dog
തെരുവുനായയുടെ ആക്രമത്തിൽ കുട്ടികൾക്ക് പരിക്ക്

By

Published : Dec 27, 2022, 9:17 PM IST

കോഴിക്കോട് തെരുവുനായ ആക്രമണം

കോഴിക്കോട്:തെരുവുനായയുടെ ആക്രമണത്തിൽ രണ്ടു കുട്ടികൾക്ക് പരിക്ക്. കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്നിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മലാംകുന്ന് സ്വദേശികളായ ഷംസുദ്ദീന്‍റെ മകൾ ഷിഫ ഷെറിൻ (8), മുഹമ്മദ് കുട്ടിയുടെ മകൻ അഹമ്മദ് ഷാൻ (12) എന്നിവർക്കാണ് കടിയേറ്റത്.

നായ ഇപ്പോഴും പ്രദേശത്തുകൂടി പരിഭ്രാന്തി സൃഷ്‌ടിച്ച് ഓടുകയാണ്. ഗുരുതര പരിക്കേറ്റ ഷിഫ ഷെറിനെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

ABOUT THE AUTHOR

...view details