കോഴിക്കോട്:വടകരയിൽ ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് കുട്ടികൾക്ക് പരിക്ക്. മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ ദയാഞ്ജലി, അവന്തിക എന്നിവർക്കാണ് പരിക്കേറ്റത്. പുതിയാപ്പിൽ നിന്ന് സ്കൂളിലേക്ക് നടന്ന് പോവുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു.
ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണു; രണ്ട് കുട്ടികൾക്ക് പരിക്ക് - കോഴിക്കോട് മെഡിക്കൽ കോളജ്
കോഴിക്കോട് വടകരയിൽ ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണ് രണ്ട് വിദ്യാർത്ഥികള്‍ക്ക് പരിക്ക്
ശക്തമായ കാറ്റിൽ തെങ്ങ് ദേഹത്തേക്ക് വീണു; രണ്ട് കുട്ടികൾക്ക് പരിക്ക്
നാല് കുട്ടികളായിരുന്നു കൂട്ടത്തിൽ ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേർ ഒഴിഞ്ഞുമാറിയതിനാല്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Last Updated : Aug 11, 2022, 2:06 PM IST