കോഴിക്കോട്: വടകര കൈന്നാട്ടി മുട്ടുങ്ങലിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 2.100 ഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി. കോഴിക്കോട് സ്വദേശി നാലുകണ്ടിപറമ്പത്ത് മുഹമദ് നാസർ (47 ), മലപ്പുറം സ്വദേശി കൊല്ലർ കണ്ടി മൈസ ( 47) എന്നിവരാണ് അറസ്റ്റിലായത്. വടകര എക്സൈസ് ഇൻസ്പെക്‌ടർ കെ.കെ. ഷിജിൽ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
2.1 കിലോ കഞ്ചാവുമായി വടകരയിൽ രണ്ട് പേർ എക്സൈസ് പിടിയില്‍ - cannabis seized news
കോഴിക്കോട് സ്വദേശി നാലുകണ്ടിപറമ്പത്ത് മുഹമദ് നാസർ (47 ), മലപ്പുറം സ്വദേശി കൊല്ലർ കണ്ടി മൈസ ( 47) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്
പ്രതികള്‍
കോഴിക്കോട് നഗരത്തില്‍ സർവീസ് നടത്തുന്ന മൈസയുടെ ഉടമസ്ഥതയിലുള്ള കെഎൽ 11 ബിഎഫ് 4810 നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.തമിഴ്‌നാട് കമ്പത്ത് നിന്ന് കഞ്ചാവ് തലശേരിയിലേക്ക് കൊണ്ട് പോവുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.