കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്‌ടിച്ച യുവാക്കൾ പിടിയിൽ. ജീസുൻ ജെ.എസ് (22), രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പൊലീസ് പിടിക്കൂടിയത്. രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വന്ന വയനാട് സ്വദേശി അഭിജിത്ത് ആശുപത്രി പരിസരത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിളാണ് ഇവർ കവർന്നത്.
മെഡിക്കൽ കോളജ് പരിസരത്ത് വാഹനമോഷണം; രണ്ടുപേർ പിടിയിൽ - kozhikode
ജീസുൻ ജെ.എസ് (22), രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പൊലീസ് പിടിക്കൂടിയത്.
മെഡിക്കൽ കോളജ് പരിസരത്ത് വാഹനമോഷണം; രണ്ടുപേർ പിടിയിൽ
ALSO READ: കായലില്‍ മൃതദേഹം തിരയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു
രാത്രികാല ഫ്ളൈയിങ് സ്ക്വാഡിൻ്റെ വാഹന പരിശോധനയിലാണ് മോഷ്‌ടാക്കൾ പിടിയിലായത്. പരിശോധനക്കിടെ ഇവർ പരസ്‌പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു.