കോഴിക്കോട്: രാഷ്‌ട്രീയം നോക്കിയല്ല സിബിഐ കേസ് അന്വേഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിലൂടെ സത്യം തെളിയും.
അതേസമയം കേസില്‍ അബ്‌ദുള്ളക്കുട്ടി നിരപരാധിയാണോ എന്ന ചോദ്യത്തിന് സുരേന്ദ്രന്‍ പ്രതികരിച്ചില്ല. ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍ ഉള്‍പ്പെടെ പ്രതികളായ കേസാണിതെന്നും സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയത് സിപിഎമ്മാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സോളാര്‍ കേസ്; സിബിഐ അന്വേഷണത്തില്‍ സത്യം തെളിയുമെന്ന് കെ.സുരേന്ദ്രന്‍ Read More: സോളാർ പീഡനക്കേസ്; സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
സോളാർ കേസിൽ ആറ് കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് സി.ബി.ഐ എഫ്.ഐ.ആർ സമർപ്പിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി സെക്രട്ടറി കെ.സി.വേണുഗോപാൽ, എം.പി അടൂർ പ്രകാശ്, ഹൈബി ഈഡൻ എം.പി, എ.പി അനിൽ കുമാർ എം.എല്‍.എ, എ.പി അബ്‌ദുള്ളക്കുട്ടി എന്നിവരാണ് കേസിലെ ആറ് പ്രതികൾ.
2012 ഓഗസ്റ്റ് 19ന് ക്ലിഫ് ഹൗസിൽ വച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പരാതിക്കാരിയുടെ മൊഴി അല്ലാതെ മറ്റ് തെളിവുകൾ ഇല്ല എന്ന കാരണത്താൽ ക്രൈംബ്രാഞ്ച് കേസ് കേസ് അവസാനിപ്പിച്ചു. തുടർന്ന് പരാതിക്കാരിയുടെ ആവശ്യപ്രകാരം കേസ് സിബിഐക്ക് വിടുകയായിരുന്നു.