കേരളം

kerala

ETV Bharat / state

കനത്ത മഴ : തിരുവമ്പാടിയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു - kozhikode rain updates

അപകടം തിരുവമ്പാടി -ആനക്കാം പൊയിൽ റോഡിൽ പെരുമാളിപ്പടിക്ക് സമീപത്ത് ; പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു

tree fell on ksrtc bus carrying passengers in thiruvambadi  കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു  കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണു  തിരുവമ്പാടി  തിരുവമ്പാടി കെഎസ്ആർടിസി  thiruvambadi  thiruvambadi ksrtc bus  തിരുവമ്പാടി -ആനക്കാം  തിരുവമ്പാടി ആനക്കാം  കോഴിക്കോട്  കോഴിക്കോട് മഴ  kozhikode rain  kozhikode rain updates  kozhikode
തിരുവമ്പാടിയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു

By

Published : Oct 16, 2021, 8:31 PM IST

കോഴിക്കോട് : തിരുവമ്പാടിയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന് മുകളിൽ തെങ്ങ് വീണു. ശനിയാഴ്‌ച വൈകിട്ട് ഉണ്ടായ മഴയിലാണ് സംഭവം. തിരുവമ്പാടി -ആനക്കാം പൊയിൽ റോഡിൽ പെരുമാളിപ്പടിക്ക് സമീപത്താണ് അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു.

ALSO READ:സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത ; ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അതേസമയം മലയോര മേഖലയിൽ മഴ ശക്തമായി തുടരുകയാണ്. കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂർ പാലത്തിൻമേൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴഞ്ചേരി-നെല്ലിപ്പൊയിൽ – ആനക്കാംപൊയിൽ റോഡിലെ പാലത്തിലാണ് വെള്ളം കയറിയത്.

ABOUT THE AUTHOR

...view details