കേരളം

kerala

ETV Bharat / state

ലോക്‌ഡൗണിന്‍റെ മറവിൽ വഴിപാട് തട്ടിപ്പുമായി ഇ- പൂജ വെബ്സൈറ്റ് - കൊവിഡ്

ഇ-പൂജ എന്ന ഓൺലൈന്‍ വെബ്സൈറ്റ് മുഖേനെയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്താനെന്ന പേരിൽ തട്ടിപ്പ് നടത്തുന്നത്.

treachery under the guise of covid pandemic; rampant protest against online website e-pooja  covid  online website e-pooja  ലോക്‌ഡൗണിന്‍റെ മറവിൽ തട്ടിപ്പ്; ഓൺലൈന്‍ വെബ്സൈറ്റിനെതിരെ വ്യാപക പ്രതിഷേധം  കൊവിഡ്  ഇ-പൂജ
ലോക്‌ഡൗണിന്‍റെ മറവിൽ തട്ടിപ്പ്; ഓൺലൈന്‍ വെബ്സൈറ്റിനെതിരെ വ്യാപക പ്രതിഷേധം

By

Published : May 14, 2021, 12:13 PM IST

കോഴിക്കോട്: ലോക്‌ഡൗണിന്‍റെ മറവിൽ വഴിപാടും, പൂജ തട്ടിപ്പുമായി ഓൺലൈന്‍ വെബ്സൈറ്റ്. ഇ-പൂജ എന്ന വെബ്സൈറ്റ് മുഖേനയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ വഴിപാട് നടത്താനെന്ന പേരിൽ തട്ടിപ്പ് നടന്നത്. ക്ഷേത്രങ്ങളിൽ വിവിധ പൂജകളും വഴിപാടുകളും നടത്തിത്തരാമെന്ന് പറഞ്ഞ് ഓൺലൈനായി പണം വാങ്ങിയാണ് തട്ടിപ്പ്.

ഭക്തജനങ്ങളിൽ നിന്ന് പണം തട്ടിപ്പു നടത്തുന്നത് ശ്രദ്ധയിൽപെട്ടതായി മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ അറിയിച്ചു. ദേവസ്വം ബോർഡോ ക്ഷേത്ര ഭരണാധികാരികളോ ഇതിനായി ഒരു വെബ്സൈറ്റിനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വഴിപാട്, പൂജ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട മറ്റു സേവനങ്ങൾ എന്നിവക്ക് അതത് ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് മാത്രമേ ഉപയോഗിക്കാവുകയുള്ളുവെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. മുന്‍പ് സമാനമായ രീതിയിൽ കൊച്ചിൻ ദേവസ്വം ബോർഡിനെ മറയാക്കിയും തട്ടിപ്പിന് ശ്രമം നടന്നിരുന്നു.

ABOUT THE AUTHOR

...view details