കേരളം

kerala

ETV Bharat / state

താമരശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലര്‍ വാനിന് തീപിടിച്ചു - താമരശേരി ചുരത്തില്‍

താമരശേരി ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയില്‍ വച്ചാണ് അപകടം. ആര്‍ക്കും പരിക്കില്ല

Traveler van caught fire at Tamarassery pass  Traveler van caught fire  Thamarassery pass  താമരശേരി ചുരത്തില്‍ ട്രാവലര്‍ വാനിന് തീപിടിച്ചു  താമരശേരി ചുരം  ട്രാവലർ വാനിന് തീപിടിച്ചു  ഫയർ ഫോഴ്‌സ്
താമരശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലര്‍ വാനിന് തീപിടിച്ചു

By

Published : Dec 2, 2022, 12:55 PM IST

Updated : Dec 2, 2022, 2:20 PM IST

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീ പിടിച്ചു. ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ഇന്ന് രാവിലെ 10.15 ഓടെയാണ് തീപിടിച്ചത്. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന ട്രാവലറാണ് കത്തിയത്. ട്രാവലറില്‍ നിന്നും പുക ഉയര്‍ന്നപ്പോള്‍ 17 ഓളം യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു.

താമരശേരി ചുരത്തില്‍ ട്രാവലര്‍ വാനിന് തീപിടിച്ചു

ആറാം വളവിലെത്തിയപ്പോഴാണ് വാഹനത്തിന്‍റെ മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഡ്രൈവര്‍ സഞ്ചാരികളെ ട്രാവലറിനുളളില്‍ നിന്നും പുറത്തിറക്കി. ഇതിനാല്‍ വലിയ അപകടം ഒഴിവായി.

പിന്നാലെ വാഹനത്തില്‍ നിന്നും തീ ഉയരുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ പൂർണമായും കത്തിനശിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. കല്‍പറ്റയില്‍ നിന്നും മുക്കത്ത് നിന്നും ഫയര്‍ഫോഴ്‌സ് സംഘം സംഭവ സ്ഥലത്തെത്തിയാണ് തീ അണച്ചത്.

താമരശേരി പൊലീസും സ്ഥലത്തെത്തി. ആംബുലൻസ് റോഡ് സേഫ്റ്റി വിങ്ങും ചുരം സംരക്ഷണ സമിതി പ്രവർത്തകരും രക്ഷാപ്രവർത്തനത്തില്‍ പങ്കാളികളായി.

Last Updated : Dec 2, 2022, 2:20 PM IST

ABOUT THE AUTHOR

...view details