കേരളം

kerala

ETV Bharat / state

സാന്ത്വന സ്‌പർശം അദാലത്ത് ജനങ്ങൾക്ക് ആശ്വാസമാകും: എ.കെ ശശീന്ദ്രൻ - swanthana sparsham adalath

ജനങ്ങളുടെ നാനാതരത്തിലുള്ള ജീവിത പ്രശ്നങ്ങൾക്ക് പരമാവധി പരിഹാരം കണ്ടെത്തി മുന്നോട്ടു പോകാനാണ് സർക്കാർ ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു.

സാന്ത്വന സ്‌പർശം അദാലത്ത്  എ.കെ ശശീന്ദ്രൻ  ഗതാഗത വകുപ്പ് മന്ത്രി  ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ  തൊഴിൽ വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണൻ  സാന്ത്വന സ്‌പർശം അദാലത്ത് കോഴിക്കോട്  Transport Minister  Transport Minister AK Sasindran  AK Sasindran  swanthana sparsham adalath  regional news
സാന്ത്വന സ്‌പർശം അദാലത്ത് പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകും: എ.കെ ശശീന്ദ്രൻ

By

Published : Feb 3, 2021, 12:45 PM IST

Updated : Feb 3, 2021, 1:05 PM IST

കോഴിക്കോട്:സാന്ത്വന സ്‌പർശം അദാലത്തിലൂടെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കൊയിലാണ്ടിയിൽ സാന്ത്വന സ്പർശം അദാലത്തിന് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ അഞ്ചുവർഷമായി ജനങ്ങളെ ചേർത്തുനിർത്തുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. കേരളം നാളിതുവരെ കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ ഇരട്ടി നേട്ടമാണ് സംസ്ഥാനത്ത് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിന് സാധിച്ചു. അവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ, ചികിത്സാസഹായം, ക്ഷേമ പെൻഷൻ തുടങ്ങിയവയും മറ്റ് ഭൗതിക സാഹചര്യങ്ങളും ഒരുക്കി. ജനങ്ങൾക്ക് വേണ്ടി ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന സർക്കാരാണ് ഇത്. സർക്കാരിന്‍റെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പരിഹാരം കാണാത്ത വിവിധ പ്രശ്നങ്ങൾക്ക് അദാലത്തിൽ തീർപ്പ് കൽപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

സാന്ത്വന സ്‌പർശം അദാലത്ത് ജനങ്ങൾക്ക് ആശ്വാസമാകും: എ.കെ ശശീന്ദ്രൻ

ജനങ്ങളുടെ നാനാതരത്തിലുള്ള ജീവിത പ്രശ്നങ്ങൾക്ക് പരമാവധി പരിഹാരം കണ്ടെത്തി മുന്നോട്ടു പോകാനാണ് സർക്കാർ ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. കൊയിലാണ്ടി ടൗൺ ഹാളിൽ നടക്കുന്ന സാന്ത്വന സ്പർശം അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാന്ത്വനം അദാലത്ത് വിജയകരമായി നടപ്പിലാക്കുന്നതിന് പരിശ്രമിക്കുന്ന കലക്ടറുടെ നേതൃത്വത്തിലുള്ള എല്ലാ ഉദ്യോഗസ്ഥരേയും മന്ത്രി അഭിനന്ദിച്ചു.

Last Updated : Feb 3, 2021, 1:05 PM IST

ABOUT THE AUTHOR

...view details