കോഴിക്കോട്: സുരക്ഷയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം സൃഷ്ടിക്കുന്നതിനായി രംഗത്തിറങ്ങി ട്രാഫിക് പൊലീസ്. നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് മുമ്പ് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്റ്റുഡന്‍റ്സ് പൊലീസിന്‍റെ സഹകരണത്തോടെ ആരംഭിച്ച ബോധവല്‍ക്കരണം ഈ മാസം അവസാനം വരെ ഉണ്ടാകുമെന്ന് സിറ്റി ട്രാഫിക് നോര്‍ത്ത് അസിസ്റ്റന്‍റ് കമ്മീഷണര്‍ പി കെ രാജു പറഞ്ഞു.
നിയമങ്ങള്‍ സുരക്ഷയ്ക്ക്; ബോധവത്കരണവുമായി ട്രാഫിക് പൊലീസ് - ഹെല്‍മറ്റ്
ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
![നിയമങ്ങള്‍ സുരക്ഷയ്ക്ക്; ബോധവത്കരണവുമായി ട്രാഫിക് പൊലീസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4066073-355-4066073-1565161352137.jpg)
പൊലീസ്
ട്രാഫിക് ബോധവത്കരണവുമായി പൊലീസ്
ഇരുചക്ര വാഹനത്തില്‍ യാത്രചെയ്യുന്ന യാത്രക്കാർ രണ്ടു പേരും ഹെൽമറ്റ് ധരിക്കണമെന്നും കാർ യാത്രചെയ്യുന്ന യാത്രക്കാര്‍ പിന്നിലുള്ളവരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്നും നിയമം കര്‍ശനമാക്കും. ആദ്യ ഘട്ടം എന്ന നിലയിൽ കോടതി വിധി പാലിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വാഹനയാത്രക്കാര്‍ക്ക് നോട്ടീസ് വിതരണം ചെയ്യുകയാണ്. നോട്ടീസ് വിതരണം ഡിസിപി എ കെ ജമാലുദീന്‍ ഉദ്ഘാടനം ചെയ്‌തു. ബോധവത്ക്കരണത്തിനായി വരും ദിവസങ്ങളില്‍ വ്യത്യസ്ഥമായ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
Last Updated : Aug 7, 2019, 2:47 PM IST