കോഴിക്കോട്: കൊവിഡ് മാനദണ്ഡങ്ങളുടെ പേരിൽ സർക്കാർ ദ്രോഹിക്കുന്നു എന്നാരോപിച്ച് വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം ആറിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ടി. നസുറുദീൻ അറിയിച്ചു.
സംസ്ഥാന ഭാരവാഹികൾ അതേ ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തും. പരിഹാരം ഉണ്ടായില്ലെങ്കിൽ അടുത്ത വ്യാഴാഴ്ച്ച മുതൽ കടകൾ അടച്ചിട്ട് അനിശ്ചിതകാല സമരം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
ALSO READ:'ഇനി ജവാൻ കിട്ടില്ല'; ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ മദ്യ ഉത്പാദനം നിര്‍ത്തിവെച്ചു
സംസ്ഥാനത്ത് ലോക്ക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചിട്ടില്ല. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സമിതി സമരത്തിനൊരുങ്ങുന്നത്.
ALSO READ:പാമ്പുകളുടെ രാജാവ്; കടിക്കില്ല, കടിച്ചാൽ മരണം ഉറപ്പ്...
അതേസമയം കേരളത്തിൽ വെള്ളിയാഴ്‌ച 12,095 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 146 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് വെള്ളിയാഴ്‌ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,505 ആയി ഉയർന്നു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,243 പേര്‍ രോഗമുക്തി നേടി. 28,31,394 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.