കേരളം

kerala

ETV Bharat / state

സർക്കാറിന്‍റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും: ടി.പി രാമകൃഷ്ണൻ - Liquor policy

നിരോധിച്ച മദ്യമില്ലാതാകുന്നതിനു പകരം മദ്യവർജനമാണ് ഇടതു സർക്കാർ നടപ്പാക്കിയതെന്ന് ടി.പി രാമകൃഷ്ണൻ

മദ്യനയം  ടി.പി രാമകൃഷ്ണൻ  പേരാമ്പ്ര സ്ഥാനാർഥി  tp ramakrishnan  Liquor policy  tp ramakrishnan about Liquor policy
സംസ്ഥാന സർക്കാറിന്‍റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും: ടി.പി രാമകൃഷ്ണൻ

By

Published : Mar 17, 2021, 4:13 PM IST

Updated : Mar 17, 2021, 4:50 PM IST

കോഴിക്കോട്:സംസ്ഥാന സർക്കാരിന്‍റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണൻ. യുഡിഎഫ് കാലത്തേക്കാൾ മദ്യ വിൽപ്പന ശാലകൾ കുറവാണ് ഇപ്പോൾ. നിരോധിച്ച് മദ്യം ഇല്ലാതാക്കുന്നതിന് പകരം മദ്യവർജനമാണ് ഇടതു സർക്കാർ നടപ്പാക്കിയതെന്നും ടി.പി രാമകൃഷ്ണൻ. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം സുനിശ്ചിതമാണ്. വോട്ടിന്‍റെ ഭൂരിപക്ഷം വൻതോതിൽ വർധിക്കുമെന്നാണ് ജനങ്ങളിൽ നിന്നും മനസിലാക്കാൻ സാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിന്‍റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും: ടി.പി രാമകൃഷ്ണൻ

സിപിഎം-ബിജെപി ബന്ധമെന്നത് ബാലിശമായ ആരോപണമാണ്. സിപിഎം ഇതുവരെ സ്വീകരിച്ച നയം ശ്രദ്ധിക്കുന്നവർക്ക് കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കലക്ട്രേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Mar 17, 2021, 4:50 PM IST

ABOUT THE AUTHOR

...view details