കേരളം

kerala

ETV Bharat / state

സി പി എം വർഗീയ കലാപത്തിന് ശ്രമിക്കുന്നു: ടിപി ജയചന്ദ്രൻ - BJP says CPM is trying to create communal riots

കലാപമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള  സിപിഎം ശ്രമം ജനം തിരിച്ചറിയുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി ജയചന്ദ്രന്‍. കോഴിക്കോട് വിധ്വംസക പ്രവർത്തനത്തിന്‍റെ കേന്ദ്രമായി മാറിയിട്ട് വർഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു

Bjp, cpm, kozhikode  BJP says CPM is trying to create communal riots  സി പി എം വർഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി
സി പി എം വർഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ടി.പി. ജയചന്ദ്രൻ

By

Published : Jan 21, 2020, 2:46 AM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ സിപിഎം വർഗീയ കലാപത്തിന് ശ്രമിക്കുന്നുവെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് ടി.പി. ജയചന്ദ്രൻ. ഇതിന്‍റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ഗോവിന്ദപുരത്ത് ഒരു ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വർഗീയ ലഹളയാണ് ദുരുദ്ദേശത്തിനു പിന്നിൽ. കലാപമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള സിപിഎം ശ്രമം ജനം തിരിച്ചറിയും. കോഴിക്കോട് വിധ്വംസക പ്രവർത്തനത്തിന്‍റെ കേന്ദ്രമായി മാറിയിട്ട് വർഷങ്ങളായി. ഇതിന് പൊലീസ് ചൂട്ട് പിടിക്കുന്ന അവസ്ഥയാണ്. ക്ഷേത്രം തകർത്ത കേസിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ അവർക്ക് രക്ഷപ്പെടാൻ പൊലീസ് അവസരമൊരുക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് താൽപര്യമില്ലാത്തതിനാലാണ് പ്രതികൾ രക്ഷപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

For All Latest Updates

ABOUT THE AUTHOR

...view details